കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ്; 15 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ലക്‌നൗ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു ഭ​ര​ണ​കൂ​ടം. സം​സ്ഥാ​ന​ത്തെ 15 ജി​ല്ല​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കാ​നാ​ണു തീ​രു​മാ​നം.

രോ​ഗ​വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നു ക​ണ്ടെ​ത്തി​യ ജി​ല്ല​ക​ളി​ലാ​ണ് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ് ജി​ല്ല​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ക. ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന ഏ​പ്രി​ല്‍ 14 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍.

ലക്‌നൗ, ആ​ഗ്ര, നോ​യി​ഡ, കാ​ണ്‍​പു​ര്‍, മീ​റ​റ്റ്, ഗൗ​തം ബു​ദ്ധ​ന​ഗ​ര്‍ (നോ​യി​ഡ), ഫി​റോ​സാ​ബാ​ദ്, ബ​റേ​ലി, ഷാം​ലി, ഗാ​സി​യാ​ബാ​ദ്, സ​ഹാ​ര​ന്‍​പു​ര്‍, വാ​രാ​ണ​സി, ബു​ല​ന്ദ്ഷ​ഹ​ര്‍, മ​ഹാ​രാ​ജ്ഗ​ഞ്ച്, സീ​താ​പു​ര്‍, ബ​സ്തി എ​ന്നീ ജി​ല്ല​ക​ളാ​ണ് പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ന്ന​ത്. അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ആ​രും പു​റ​ത്തി​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നു​മാ​ണു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. നി​ല​വി​ല്‍ അ​നു​വ​ദി​ച്ച പാ​സു​ക​ള്‍ പു​ന​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Content Highlight: UP to set Complete lock down on 15 Districts noted as hotspots