ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ബ്രിട്ടനില്‍ സ്ഥിതി ആശങ്കാജനകം

ലണ്ടന്‍: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉള്ളതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസമാണ് രോഗ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രിട്ടന്‍ ധനമന്ത്രിയാണ് ബോറിസ് ജോണ്‍സന്റെ ആരോഗ്യ വിവരം മാധ്യമങ്ങളുമായി പങ്കു വെച്ചത്.

എന്നാല്‍, കൊവിഡ് പടര്‍ന്ന് പിടിച്ച ബ്രിട്ടനിലെ സ്ഥിതി അതീവ രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 938 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍, ലോക്ക്ഡൗണ്‍ ഉടനെ പിന്‍വലിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനിലെ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Health of British Prime Minister Boris Johnson improved