കാസര്‍ഗോഡിന് ആശ്വാസം; 15 പേര്‍ കൊറോണ രോഗ മുക്തരായി വീടുകളിലേക്ക്

കാസര്‍ഗോഡ്: കൊറോണ വൈറസ് രോഗത്തിന്റെ ഹോട്‌സ്‌പോട്ടുകളിലൊന്നായി കണക്കാക്കപ്പെട്ട ജില്ലയിലെ 15 രോഗികള്‍ കൂടി രോഗം ഭേദമായി വീടുകളിലേക്ക്. സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രി- ആറ്, ജില്ലാ ആശുപത്രി- മൂന്ന്, പരിയാരം മെഡി. കോളജ് ആറ് എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്. 138 പേരാണ് ഇനി ചികില്‍സയിലുളളത്.

കാസര്‍ഗോഡ് ഇതുവരെ 161 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. വ്യാഴാഴ്ച പുതിയ നാലു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. ആറു പേര്‍ നേരത്തെ രോഗമുക്തി നേടിയിരുന്നു. കൂടുതല്‍ പേരുടെ നെഗറ്റീവ് ഫലം പ്രതീക്ഷിക്കുന്നതായി ഡിഎംഒ പറഞ്ഞു.

Content Highlight: 15 test Corona negative in Kasargod, back to Home

LEAVE A REPLY

Please enter your comment!
Please enter your name here