ലോകത്ത് കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു; മരണം 15,200 കടന്ന് സ്പെയിൻ

coronavirus death toll in world

ലോകത്ത്  കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു. 1,603,719 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 356,655 പേർക്ക് രോഗം ഭേദമായി. 95,722 കൊവിഡ് ബാധിച്ച് ലോകത്താകമാനം മരച്ചു. സ്പെയിനിൽ ആകെ മരണം 15,200 കടന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. മാൾട്ടയിലും സൊമാലിയയിലും ആദ്യമായി കോവിഡ് മരണം രേഖപ്പെടുത്തി. ഇത്യോപ്യയും ലൈബീരിയയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനിൽ പുതുതായി 5000 കേസുകൾ റിപ്പോർട്ട് ചെയ്തു. ജർമ്മനിയിൽ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 246 പേരാണ്. ഇറാനിൽ കൊവിഡ് മരണം 4000 കടന്നു. 65000 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 

അമേരിക്കയിൽ 779 പേർ ഇന്നലെ മരിച്ചു. ഇവിടെ വരും ആഴ്ചകളിൽ മരണസംഖ്യ  കുറയുമെന്നാണ് പ്രതീക്ഷ. ഹസ്തദാനം ഇനിയൊരിക്കലും വേണ്ടെന്നു യുഎസിലെ കൊറോണ വൈറസ് കർമസമിതി അംഗം പറഞ്ഞു. കോവിഡ് തടയാൻ മാത്രമല്ല, പകർച്ചപ്പനി കുറയ്ക്കാനും ഇതു സഹായിക്കുമെന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടർ ഡോ. ആന്തണി ഫൗച്ചി പറഞ്ഞു.

content highlights: coronavirus death toll in world

LEAVE A REPLY

Please enter your comment!
Please enter your name here