കൊവിഡ് 19 ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ കൊവിഡിനെ പൊരുതി തോൽപ്പിച്ചിരിക്കുകയാണ് 103 വയസുകാരിയായ സനൂസോ. ഇറ്റലിയിലെ ലെസോണയിലുള്ള മരിയ ഗ്രേസിയ നേഴ്‌സിംഗ് ഹോമിൽ ചികിത്സയിലായിരുന്നു സനൂസോ. ആത്മവിശ്വാസവും ധെെര്യവുമാണ് ഈ പ്രായത്തിലും കൊവിഡിനെ പൊരുതാൻ തന്നെ സഹായിച്ചതെന്ന് സനൂസോ പറഞ്ഞു. പ്രായം ഉണ്ടായിരുന്നെങ്കിലും സനൂസോ ആരോഗ്യവതി ആയിരുന്നുവെന്നും മറ്റ് രോഗങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും സനൂസോയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു
ഇതിന് മുമ്പ് നെതർലാൻഡ്സിൽ 107 വയസ് പ്രായമായ ഒരാൾക്ക് കൊവിഡ് രോഗം ഭേദമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ അമ്മൂമ്മയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 18000ലധികം പേരാണ് ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. യുറോപ്പിൽ മരിച്ച ആളുകളിൽ 60 ശതമാനവും പ്രായമായവരായിരുന്നു എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
content highlights: Covid-19, 103-year-old Italian woman recovers from virus