ലോക ഭീഷണിയായി മാറിയ കൊവിഡ് 19 എന്ന മഹാമാരിയെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. കൊവിഡ് വൈറസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ യോഗത്തിലായിരുന്നു ഗുട്ടെറസിൻ്റെ പ്രതികരണം.
കൊവിഡ് 19 അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. സമൂഹത്തില്‍ അക്രമവും അശാന്തിയും ഉണ്ടാക്കാനും രോഗത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ വളരെയധികം ദുര്‍ബലമാക്കാനും സാധ്യതയുണ്ട്. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങൾ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്ര സഭയുടെ തന്നെ നിലനില്‍പ്പിൻ്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് വ്യക്തമാക്കി. എല്ലാ സര്‍ക്കാരുകളും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
content highlights: “Terrorists May See Window Of Opportunity”: UN Chief Warns Amid COVID-19