ഇന്ത്യയിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ ഏപ്രിൽ 15ഓടുകൂടി കൊവിഡ് രോഗികളുടെ എണ്ണത്തിൽ 41 ശതമാനം വർധനവ് ഉണ്ടാവുമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം. ഏകദേശം 8.2 ലക്ഷം കൊവിഡ് രോഗികൾ ഇന്ത്യയിൽ ഉണ്ടായേനെയെന്ന് ആരോഗ്യ മന്താലയം ചൂണ്ടിക്കാട്ടി.
ഇതുവരെ 1.7 ലക്ഷം സാംപിളുകളാണ് രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വെള്ളിയാഴ്ച മാത്രം 16 564 സാംപിളുകളാണ് പരിശോധിച്ചത്. 2587 ആശുപത്രികളാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കൊവിഡ് രോഗികൾക്കായി ഒരു ലക്ഷം ഐസലേഷൻ ബെഡ്ഡുകളും 11500 ഐസിയു ബെഡ്ഡുകളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകൾ തിരിച്ചറിയാൻ സർക്കാർ മുൻകൂർ തന്നെ നടപടി സ്വീകരിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹെെഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്നിന് രാജ്യത്ത് ക്ഷാമം ഇല്ലെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
content highlights: Had there been no lockdown, there would have been 41 per cent spike, says Health Ministry