കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ കാര്യങ്ങൾ നന്നായി ചെയ്തു; എന്നാൽ പ്രതിപക്ഷം കടമ മറക്കുന്നു: കെ സുരേന്ദ്രൻ

K surendran Against opposition leader

സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 

പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നു. പ്രതിപക്ഷം കടമ മറക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ തോമസ് ഐസക്കിനെ പോലെയുള്ളവര്‍ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം കാണിക്കുന്നുമുണ്ട്. എല്ലാ കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയും ശരിയല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

content highlights: K surendran Against opposition leader