ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. കേന്ദ്രത്തിന്റെ നിലപാട് അനുസരിച്ചാകും തീരുമാനം.
കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. എന്നാല്‍ ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊറോണ വ്യാപനം കണക്കിലെടുതാകും തീരുമാനം.
മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരുടെ ഉന്നതാധികാര സമിതിയും ഇന്ന് യോഗം ചേരും. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനോട് കേരളത്തിന് യോജിപ്പില്ല. ഘട്ടം ഘട്ടമായി ഇളവുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുവാദം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്താകും കേരളം ഇളവില്‍ അന്തിമ തീരുമാനം എടുക്കുക.
Content Highlight: Prime Minister talk with the Ministers today in matters regarding extending Lock Down