ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.തേതുടര്‍ന്ന് 400 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഡല്‍ഹിയിലെ ക്യാന്‍സര്‍ സെന്ററിലാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇത് താല്‍ക്കാലികമായി പൂട്ടിയിട്ടിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,356 ആ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ളി​ല്‍ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 1,761 പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍ 1,069 പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Content Highlight: Covid reported in Delhi to 42 Health care persons