ഇന്ത്യയിൽ കൊവിഡ് മരണം 280 കടന്നു;  8446 കൊവിഡ് ബാധിതർ

India’s Covid-19 cases cross 8000-mark

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 288 പേരാണ് മരിച്ചത്. 8446 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 34 പേർ മരിച്ചു. 909 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7189 പേർ ചികിത്സയിലുണ്ട്. 969 പേർക്ക് രോഗം ഭേദമായി. 

മഹാരാഷ്ട്രയിൽ സ്ഥിതി കൂടുതൽ ഗുരുതരമായി തുടരുകയാണ്. ധാരാവിയിൽ മാത്രം ഇതുവരെ നാല്  പേർ മരിക്കുകയും 28 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ധാരാവിയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 43 ആയി ഉയർന്നു. അതേ സമയം കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. 

content highlights: India’s Covid-19 cases cross 8000-mark