ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു; അമേരിക്കയിൽ 24 മണിക്കൂറിനിടെ 1808 മരണം

Total covid 19 cases rises to 17 lakhs

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. 17,80,314 പേരാണ് ലോകത്താകമാനം കൊവിഡ് ബാധിതരായുള്ളത്. 108,827 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 404,031 പേർക്ക് ഇതുവരെ രോഗം ഭേദമായി. പുതുതായി 79,329 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിൽ 24 മണിക്കൂറിനിടെ 1808 പേരാണ് മരിച്ചത്.  ഇതുവരെ 20,577 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ മരണസംഖ്യയില്‍ ശനിയാഴ്ച യു.എസ്. ഇറ്റലിയെ മറികടന്നു. രോഗബാധിതരുടെ എണ്ണത്തിലും യു.എസാണ് ഒന്നാമത്. 5,03,177 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 

ഇറ്റലിയില്‍ ഇതുവരെ 19,469 പേരാണു മരിച്ചത്. 16,353 പേര്‍ മരിച്ച സ്‌പെയിനാണ് ലോകത്തെ കോവിഡ് മരണസംഖ്യയില്‍ മൂന്നാമത്. ഫ്രാൻസിലും ബ്രിട്ടനിലും ആയിരത്തോളം ആളുകൾ 24 മണിക്കൂറിനിടെ മരിച്ചു. ലോകത്ത് ആകെ മരണത്തിന്‍റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. 

content highlights:Total covid 19 cases rises to 17 lakhs