പ്രയാസം നേരിടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
പ്രവാസികളുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നുണ്ട്. പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ക്ക് എത്രയും വേഗം നാട്ടിലെത്തണമെന്നും ആഗ്രഹമുണ്ട്. പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തിൽ സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച കാര്യം നമ്മുടെയെല്ലാം ശ്രദ്ധയിലുണ്ട്. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ടെസ്റ്റിങ്, ക്വാറൻ്റെെന്‍ തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനം കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കിൽ സംരക്ഷിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തയാറാക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: CM Pinarayi Vijayan Press Meet