മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂനയിലെ റൂബി ഹാള്‍ ആശുപത്രിയിലെ ഒരു മലയാളി നഴ്‌സിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്‌സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്‌നീഷ്യന്മാരും ശുചീകരണമേഖലയില്‍ പണിയെടുക്കുന്നവരുമാണ്.

Content Highlight: Four Malayali Nurses in Maharashtra confirmed Covid 19