തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും മടക്കി നല്‍കുന്നത്.
വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തൊട്ടാകെ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ തന്നെ സൂക്ഷിച്ച ഈ വാഹനങ്ങള്‍ സ്ഥല പരിമിതി മൂലമാണ് വിട്ടു നല്‍കാന്‍ തീരുമാനിച്ചത്.
Content Highlight: Vehicles caught during Lock Down will return to the owners