മെയ് മൂന്നു വരെ വിമാന, ട്രെയിൻ സർവീസുകൾ ഉണ്ടാവില്ല

covid lockdown, train services suspended till may 3

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ട്രെയിൻ, വിമാന സർവീസുകൾ മെയ് മൂന്നിന് ശേഷമേ പുനഃരാരംഭിക്കുകയുള്ളു. ഏപ്രിൽ 20 ന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ സംസ്ഥാനങ്ങൾക്ക് ഇളവ്‌ അനുവദിച്ചാലും ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടില്ല.

ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്‌. ഇതാണ് ഇപ്പോള്‍ മെയ് മൂന്നുവരെ നീട്ടിയത്‌. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, മെട്രോ ട്രെയിന്‍ സര്‍വീസുകളെല്ലാം മെയ് മൂന്നിന് അര്‍ധരാത്രി വരെ ഓടില്ല. അതേസമയം ചരക്കിനീക്ക സർവീസുകൾ പതിവുപോലെ ഉണ്ടായിരിക്കും. മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ് റെയിൽവെ റദ്ദാക്കിയിട്ടുണ്ട്. 

content highlights: covid lockdown, train services suspended till may 3