ലോകത്ത് കൊവിഡ് ബാധിച്ച് 119, 692 പേർ മരിച്ചു. 1,924,679 പേർക്കാണ് ലോകത്താകമാനം കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 445,005 പേർക്ക് രോഗം ഭേദമായി. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ ഇവിടെ 1,505 പേരാണ് മരിച്ചത്. ആകെ മരണം 23610 ആയി. ഇവിടെ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുന്നു. എന്നാല്‍ 32,988 പേര് അമേരിക്കയില്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തിയ രാജ്യം അമേരിക്കയാണ്.
ഇറ്റലിയിൽ മരണം 20,000 കടന്നു. സ്പെയിനിൽ മരണം 18000 ത്തോട് അടുത്തു. ഫ്രാൻസിൽ 14,967 പേരും ബ്രിട്ടനിൽ 1,329 പേരും ഇതേവരെ മരിച്ചു. അമേരിക്ക കഴിഞ്ഞാൽ ഇന്നലെ ഏറ്റവുമധികം പേർ മരിച്ചത് ബ്രിട്ടനിലാണ്. 717 പേർ ഇന്നലെ മരിച്ചു. ഗള്‍ഫില്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചത് 109 പേരാണ്. ഇവിടെ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ലോകത്താകെ ഇന്നലെ മാത്രം മരിച്ചത് അയ്യായിരത്തിലേറെ പേരാണ്.
content highlights: global covid 19 death rises to 11,9000