സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 7 പേർക്ക് രോഗം ഭേദമായി

CM Pinarayi Vijayan press meet

കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കണ്ണുരിലുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. അതേസമയം ഇന്ന് 7 പേർക്ക് രോഗം ഭേദമായി. കാസർകോടുള്ള നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 387 ആയി. ഇതിൽ 167 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രോഗബാധിതരായ 387 പേരില്‍ 266 പേർ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കേരളത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയായി. 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16475 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 16002 എണ്ണത്തിൽ രോഗബാധ ഇല്ലെന്ന് കണ്ടെത്തി. 

content highlights: CM Pinarayi Vijayan press meet