രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം പതിനായിരം കടന്നു; മരണം 353

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ 1,400 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 10,815 ആയി. കഴിഞ്ഞ ദിവസം കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഇതുവരെ 353 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 9,272 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2337 ആയി ഉയര്‍ന്നു. ഇവിടെ 160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഡല്‍ഹിയില്‍ 1,510 രോഗബാധിതരാണുള്ളത്. 28 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 11 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും 1,173 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയും തമിഴ്‌നാടും ഡല്‍ഹിയും രാജസ്ഥാനും മധ്യപ്രദേശുമെല്ലാം രോഗവ്യാപനത്തെ പിടിച്ചുകെട്ടാനാവാതെ വലയുകയാണ്. 730 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശില്‍ 50 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 617 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 26 പേര്‍ മരിക്കുകയും ചെയ്തു.

Content Highlight: Covid 19 confirmed cases exceeds 10,000 in India