കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമസ്ഥാപനങ്ങൾക്ക് ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്കാണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 ഡോളര്‍ നിലവാരത്തിലായിരിക്കും തുക നൽകുക. സ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചും പ്രാദേശിക അടിസ്ഥാനത്തിലും തുക വ്യത്യസ്തമായിരിക്കും.
കൊറോണ വെെറസ് പകർച്ചവ്യാധിയോട് മുൻനിരയിൽ നിന്ന് പ്രതിരോധിക്കുന്നവരിൽ ഒരുപാട് റിപ്പോർട്ടർമാരുണ്ട്. അതുകൊണ്ട് ആഗോള തലത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സഹായവും പിന്തുണയും നൽകുന്ന ഇൻ്റനാഷണല്‍ സെൻ്റർ ഫോര്‍ ജേണലിസ്റ്റിനും, കൊളംബിയ ജേണലിസം സ്കൂളിൻ്റെ ഡാര്‍ട്ട് സെൻ്റർ ഫോര്‍ ജേണലിസം ആൻ്റ് ട്രോമയ്ക്കും 10 ലക്ഷം ഡോളർ നൽകുമെന്ന് ഗൂഗിള്‍ ന്യൂസ് വൈസ് പ്രസിഡൻ്റ് റിച്ചാര്‍ഡ് ജിന്‍ഗ്രാസ് പറഞ്ഞു.
താല്പര്യമുള്ള പ്രസാധകര്‍ക്ക് ഫണ്ടിനായി അപേക്ഷിക്കാം. ഏപ്രില്‍ 29ന് മുമ്പാണ് അപേക്ഷിക്കേണ്ടത്. ആപ്ലിക്കേഷനുകള്‍ ലഭിച്ചതിന് ശേഷം ആര്‍ക്കെല്ലാം ഫണ്ട് നല്‍കുന്നുണ്ടെന്ന് ഗൂഗിള്‍ പ്രഖ്യാപിക്കും.
content highlights: Google launches Journalism Emergency Relief Fund for publishers hit by Covid-19