തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് തടയാന്‍ വ്യാപക പരിശോധനയ്ക്ക് ഒരുക്കമിട്ട് അധികൃതര്‍. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നള്ള കിറ്റുകള്‍ക്കാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.
രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യാപക പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ കണക്കനുസരിച്ച് പത്ത് ലക്ഷം പേരില്‍ 450പേരെ മാത്രമാണ് കേരളം പരിശോധിക്കുന്നത്.
വൈറസ് സാന്നിധ്യം കണ്ടെത്താന്‍ റാപ്പിഡ് ആന്റിബോഡി പരിശോധനയാണ് ആവശ്യം. എന്നാല്‍ കിറ്റുകള്‍ കിട്ടാത്തതാണ് പരിശോധനകള്‍ക്ക് തടസമാകുന്നത്.
Content Highlight: Kerala ordered 2 lakh rapid test kit to start analysis