ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല

lockdown, shops allowed to operate without any restriction of time after April 20

ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല. റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് സമയനിയന്ത്രണമില്ലാതെ പ്രവർത്തിക്കാനാവും. ലോക്ക്ഡൌൺ നീട്ടിയ സാഹചര്യത്തിൽ അടിസ്ഥാന മേഖലകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള മാർഗനിർദ്ദേശങ്ങളിലാണ് ഈ കാര്യം വ്യക്തമാക്കിയത്. 

ജനങ്ങളുടെ ദൈനംദിന ജീവതത്തേയും അടിസ്ഥാന ആവശ്യങ്ങളേയും ബാധിക്കുന്ന മേഖലകളിൽ, കോവിഡ് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങൾ ഉണ്ടാകില്ല. കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും കാര്‍ഷിക ചന്തകള്‍ക്കും പ്രവർത്തിക്കാം. ചരക്ക് ഗതാഗതം പൂര്‍ണമായും അനുവദിക്കും. റബര്‍, തേയില, കശുവണ്ടി തോട്ടങ്ങള്‍ക്കും ഇവയുടെ സംസ്കരണ കേന്ദ്രങ്ങള്‍ക്കും അമ്പത് ശതമാനം തൊഴിലാളികളോടെ പ്രവർത്തിക്കാം.

content highlights: lockdown, shops allowed to operate without any restriction of time after April 20