കൊറോണ തടയാന്‍ രണ്ടര ലക്ഷം തൊഴിലാളികളെ സൗദി സ്കൂളുകളിലേക്ക് മാറ്റിത്തുടങ്ങി

സൗദി: കൊറോണ മുന്‍കരുതലുകളുടെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. 300 ലേറെ സ്‌കൂളുകളിലായി മുവ്വായിരത്തിലേറെ കെട്ടിടങ്ങളാണ് അണുമുക്തമാക്കി തൊഴിലാളികളെ പാര്‍പ്പിക്കാന്‍ സജ്ജീകരിച്ചത്. ഇതിനായി അറുപതിനായിരത്തോളം സ്‌കൂള്‍ മുറികളാണ് രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ രോഗവ്യാപനം പ്രതീക്ഷിച്ച മേഖല സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് തൊഴിലാളികള്‍ നിരവധി പേര്‍ ഒന്നിച്ചു കഴിയുന്ന ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍ അണുമുക്തമാക്കുന്ന തൊഴിലാളിക്ക് മന്ത്രാലയ ജീവനക്കാരന്‍ നിര്‍ദേശം നല്‍കുന്നു.ഇതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം സ്‌കൂള്‍ മുറികള്‍ സജ്ജീകരിച്ചതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു. 3345 സ്‌കൂളുകള്‍ ഇതിനായി ഏറ്റെടുത്ത് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

ഓരോ സ്‌കൂളുകളിലും തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേകം ഉദ്യോഗസ്ഥരെത്തും. ഇതോടെ രോഗപകര്‍ച്ചയുടെ പ്രധാന വഴി അടക്കുകയാണ് രാജ്യം. രണ്ടരലക്ഷം തൊഴിലാളികളെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാനാണ് പദ്ധതി. ഇത് പുരോഗമിക്കുകയാണ്. ഭാവിയില്‍ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി ലേബര്‍ ക്യാമ്പുകളില്‍ ആവശ്യമായ ക്രമീകരണം നടത്തും. ഇതിനുള്ള ശ്രമങ്ങളും പദ്ധതി അവലോകനവും ബന്ധപ്പെട്ട വകുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

Content Highlight: Saudi to move 2 lakh labours to school camps

LEAVE A REPLY

Please enter your comment!
Please enter your name here