സൗദിക്കും കൊവിഡ് വാക്സിൻ നൽകാൻ ഇന്ത്യ; 30 ലക്ഷം ഡോസുകൾ 10 ദിവസത്തിനുള്ളിൽ

Saudi Arabia to get three million AstraZeneca shots in a week from India's Serum Institute

ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിൻ സൗദി അറേബ്യയ്ക്കു കൂടി ഇന്ത്യ നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്ക് നൽകുന്നത്. ഒരാഴ്ച മുതൽ പരമാവധി 10 ദിവസത്തിനുള്ളിൽ വാക്സിൻ ഡോസുകൾ സൗദിക്ക് കയറ്റി അയക്കുമെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല പറഞ്ഞു

ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളർ നിരക്കിലാണ് 1.5 മില്യൺ വാക്സിനുകൾ അയക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സിൻ ഡോസുകൾ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളർ എന്ന നിരക്കിലാണ് ബ്രസീൽ വാക്സിൻ വാങ്ങിയത്. അതേസമയം യൂറോപ്പിലേക്ക് വാക്സിൻ അയക്കില്ലെന്നും അങ്ങനെ ചെയ്താൽ ഇന്ത്യയിലേയും ആഫ്രിക്കയിലേയും വാക്സിൻ വിതരണത്തെ ബാധിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ പറഞ്ഞു. നിലവിൽ 2.4 മില്യൺ ഡോസുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രതിദിന ഉത്പാദനം. ഇത് മാർച്ച് അവസാനത്തോടെ 30ശതമാനമായി വർധിപ്പിക്കും. 

Content highlights: Saudi Arabia to get three million AstraZeneca shots in a week from India’s Serum Institute