തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കു കൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്നും ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കേന്ദ്രനിര്‍ദേശം കഴിഞ്ഞദിവസം കേരളത്തിനു ലഭിച്ചു.
ഇതോടെ ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വഴി തുറക്കുകയാണ്. ഇവരെ നാട്ടിലേക്ക് ഉടനെ കൊണ്ടുവരില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലാണ് ഇപ്പോള്‍ അയവ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ കണ്ണീരും നാട്ടിലെ ബന്ധുക്കളുടെ വികാരവും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ നയം മാറ്റുന്നത്. അടുത്തു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ വിമാനസര്‍വീസുകളൊന്നും പുനരാരംഭിക്കാനാവില്ലെന്നും ഇന്ത്യാക്കാര്‍ വിദേശത്ത് കഴിയണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാിന്റെ നിലപാട്. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎഇയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
Content Highlight: Center to take all the necessary steps to bring back gulf Indians soon