രാജ്യത്ത് കൊവിഡ് മരണം 393 ആയി; 11,933 രോഗബാധിതർ

ഇന്ത്യയിൽ കൊവിഡ് മരണം 393 ആയി. 11,933 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 27,000 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. കൂടുതൽ പരിശോധനകൾ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്.

രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 270 എണ്ണം സാധ്യതാ ഹോട്ട് സ്‌പോട്ടുകളാണ്. ഈ സ്ഥലങ്ങളില്‍ രോഗമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഹോട്ട് സ്പോട്ടായി തീരുമാനിച്ച സ്ഥലങ്ങളിലെ രോഗികള്‍ പൂര്‍ണമായും സുഖപ്പെട്ട് കഴിഞ്ഞുള്ള 28 ദിവസം വരെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും രോഗം പടര്‍ന്നിട്ടുണ്ടോ എന്നന്വേഷിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനയിൽ നിന്ന് റാപ്പിഡ് കിറ്റുകൾ ഇന്ന്  എത്തും. 3 ലക്ഷം കിറ്റുകളാണ് ഇന്ന് എത്തുക.

content highlights: covid 19 death toll in India rise to 393