മനോധെെര്യം വീണ്ടെടുക്കാൻ ദേശീയഗാനം ആലപിക്കണം; നിർദ്ദേശവുമായി യുഎഇ

COVID-19, Stand united, residents to sing UAE national anthem on Friday

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മനോധെെര്യം വർധിപ്പിക്കാൻ യുഎഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം. ആളുകളുടെ മനോധെെര്യം വർധിപ്പിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനുമാണ്  ദേശീയഗാനം ആലപിക്കാൻ ആഹ്വാനം ചെയ്തതെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. 

‘ടുഗെദര്‍ വി ചാൻ്റ് ഫോര്‍ യുഎഇ’ എന്ന പരിപാടിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒമ്പതു മണിക്ക് എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണം. ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പങ്കുവെക്കുന്നതിനായി ദേശീയഗാനം ആലപിക്കുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

content highlights: COVID-19, Stand united, residents to sing UAE national anthem on Friday