കൊവിഡ് ബാധയുടെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ നാല് ജില്ലകളെ റെഡ് സോണായി നിശ്ചയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളാണ് അതിതീവ്ര മേഖലയിൽ പെടുന്നത്. ഈ ജില്ലകള്‍ മാത്രമാണ് റെഡ് സോണിലുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ വിലയിരുത്തല്‍. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളെ തീവ്രമേഖലയായി കണക്കാക്കും. ഇവിടെ ഏപ്രിൽ 24ന് ശേഷമേ ഭാഗിക ഇളവ് നൽകുകയുള്ളു. വയനാട്, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാക്കണം.
മേഖലകളായി തിരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിൻ്റെ അനുമതി തേടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാറിൻ്റെ ഹോട്സ്‌പോട്ട് തരംതിരിക്കല്‍ അശാസ്ത്രീയമാണെന്നാണ് സംസ്ഥാനത്തിൻ്റെ വാദം. രോഗ വ്യാപനം കൂടുതലുള്ള ജില്ലയായ കോഴിക്കോടിനെ ഗ്രീന്‍ ലിസ്റ്റിലും ഒരു കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്ത വയനാട് റെഡ് സോണിലുമാണ്. കൂടുതല്‍ ശ്രദ്ധ വേണ്ട കോഴിക്കോടിനെ റെഡ് ലിസ്റ്റിലേക്ക് മാറ്റണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം.
content highlights: four covid red zones in Kerala