ന്യൂഡല്‍ഹി: താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വൈറസ് പ്രതിരോധത്തിന് ജില്ലാ, സംസ്ഥാന തല സംഘങ്ങളാണ് വേണ്ടത്. ജില്ലാ തലത്തിലുള്ള സംവിധാനത്തിന്റെ മികവാണ് കേരളത്തിലെയും വയനാട് ജില്ലിയിലെയും പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിനെതിരെ മുകള്ത്തട്ടിലല്ല, മറിച്ച് താഴേത്തട്ടിലുള്ള പോരാട്ടം വേണമെന്നാണ് എന്റെ അഭിപ്രായം. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെയും ജില്ലകളെയും ശാക്തികരിക്കണം. സംവിധാനങ്ങളെ ശാക്തികരിക്കുകയാണ് പ്രധാനമന്ത്രിയുടെ പങ്കെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍, ഇപ്പോള്‍ ഏറ്റുമുട്ടലിനുള്ള സമയമല്ല. വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: Rahul Gandhi appreciating Kerala Model on Covid resistance