ധാരാവിയിൽ മരണം എട്ടായി; മുംബെെയിൽ രണ്ടായിരത്തോടടുത്ത് കൊവിഡ് ബാധിതർ

ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. അറുപതിലേറെപ്പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബെെയിൽ ഇതോടെ 1936 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 113 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം മൂവായിരത്തോട് അടുക്കുന്നു. കഴിഞ്ഞ 4 ദിവസമായി പ്രതിദിനം ശരാശരി 250ലേറെ പേർക്ക് മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും മുംബൈയിലാണ്. 

രോഗികളുടെയും ലക്ഷണമുള്ളവരുടെയും എണ്ണം കൂടിയതോട ചികിത്സാ സംവിധാനങ്ങളും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ  ജീവനക്കാർ എന്നിവരുടെ സേവനവും കൂടി വരികയാണെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലെ, പ്രത്യേകിച്ചു മുംബൈയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. എന്നാൽ കൊവിഡിനെ പൂർണമായി പ്രതിരോധിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം മഹാരാഷ്ട്ര സർക്കാരിന് ഉണ്ടെന്നും ഹർഷവർധൻ പറഞ്ഞു

content highlights: Tally nears 2,000-mark, death toll mounts to 113

LEAVE A REPLY

Please enter your comment!
Please enter your name here