തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് നില മുറുക്കുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം കുുറഞ്ഞ് വരികയാണ്. ഇന്ന് ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 138 ആയി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം തന്നെയാണ്. കഴിഞ്ഞ ദിവസം പറഞ്ഞത് അനുസരിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരുന്നില്ല. വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ, ലോക്ക് ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. കേരളം തോട്ടം മേഖലയ്ക്ക് അടക്കം ഇളവ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്. മുള, തെങ്ങ്, അടയ്ക്ക, കൊക്കോ തോട്ടങ്ങള്‍ തുടങ്ങിയവയ്ക്കാണ് കേന്ദ്രം ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍, കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍, ഗ്രാമങ്ങളിലെ ജലവിതരണം, സാനിറ്റേഷന്‍, വൈദ്യുതി വിതരണം, ടെലികോം, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
Content Highlight: Covid update Kerala