മദീന: പ്രവാസി തൊഴിലാളികള്‍ അതിഥികളാണെന്നും ഏതു രാജ്യക്കാരായാലും അവര്‍ക്ക് മതിയായ ജീവിത സൗകര്യം ഒരുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യത്തെ പ്രവാസി- കുടിയേറ്റ തൊഴിലാളികള്‍ക്കായി പുതുതായി ആരംഭിച്ച പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
നിലവില്‍ 3000 ഓളം തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന 976 ഹൗസിങ് യൂണിറ്റുകളും രണ്ടുനിലകളുള്ള പള്ളിയും അടങ്ങുന്ന പാര്‍പ്പിട കേന്ദ്രമാണ് സജ്ജമാക്കുന്നത്.
തങ്ങളുടെയും കുടംബാംഗങ്ങളുടെയും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് മറ്റുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികള്‍ എത്തുന്നതെന്നും അവര്‍ തിരിച്ചുപോകുന്നതു വരെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Medina made housing units migrant workers