ഡൽഹിയിൽ കൊവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഉടൻ ആരംഭിക്കും; അരവിന്ദ് കെജ്രിവാൾ

Plasma Trials For COVID-19 To Begin Shortly In Delhi: Arvind Kejriwal

ഡൽഹിയിൽ  കൊവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഉടൻ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചെന്നും അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്ലാസ്മ തെറാപ്പിയുടെ പരീക്ഷണം ആരംഭിക്കുമെന്നും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. 

കോവിഡ് ഭേദമായവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആൻ്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് കൊൺവലസൻ്റ് പ്ലാസ്മ തെറാപ്പി. രോഗിയുടെ ശരീരത്തിലെ കോവിഡ് വൈറസിനെ ചെറുക്കാൻ കഴിവുള്ളവയായിരിക്കും ഈ ആൻ്റിബോഡി. കോവിഡ് ബാധിച്ച വിവിധ രാജ്യങ്ങള്‍ പ്ലാസ്മ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 

ഗുരുതര രോഗികളിലും വെൻ്റിലേറ്റർ സഹായത്താൽ ജീവൻ നിലനിർത്തുന്ന രോഗികളിലുമാണ് പ്ലാസ്മ തെറാപ്പി നടത്തുക. ഡൽഹിയിൽ 1578 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 32 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമെ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടിവരുന്നതിൻ്റെ പശ്ചാത്തലത്തിൽ പ്ലാസ്മ തെറാപ്പി നടത്താൻ അനുമതി നൽകണമെന്ന് മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: Plasma Trials For COVID-19 To Begin Shortly In Delhi: Arvind Kejriwal