ബാങ്കുകൾക്ക് 50,000 കോടി സഹായം ആർബിഐ പ്രഖ്യാപിച്ചു. നബാർഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നൽകും. റിവേഴ്സ് റീപ്പോ റേറ്റ് 3.75% ശതമാനമാക്കി കുറച്ചു.
നിലവിലെ കൊവിഡ് സാഹചര്യം സൂക്ഷമായി പരിശോധിച്ച് വരികയാണെന്നും രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇന്ത്യ 1.9% വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു.
2021–22ൽ 7.4% വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. ജി–20 രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ച ഇന്ത്യയുടേതാണ്. ലോക്ഡൗൺ കാലയളവിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം 30% കുറഞ്ഞു. രാജ്യത്തെ എടിഎമ്മുകളില്‍ 91 ശതമാനവും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട് അനുവദിക്കുമെന്നും പണ ലഭ്യത ഉറപ്പാക്കുമെന്നും ഗവർണർ വ്യക്തമാക്കി.
content highlights: RBI Governor Shaktikanta Das to address media