ബാങ്കുകൾക്ക് 50.000 കോടി സഹായം പ്രഖ്യാപിച്ച് ആർബിഐ; റിവേഴ്സ് റീപ്പോ നിരക്ക് കുറച്ചു

RBI Governor Shaktikanta Das to address media 

ബാങ്കുകൾക്ക് 50,000 കോടി സഹായം ആർബിഐ പ്രഖ്യാപിച്ചു. നബാർഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നൽകും. റിവേഴ്സ് റീപ്പോ റേറ്റ് 3.75% ശതമാനമാക്കി കുറച്ചു. 

നിലവിലെ കൊവിഡ് സാഹചര്യം സൂക്ഷമായി പരിശോധിച്ച് വരികയാണെന്നും രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും  ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇന്ത്യ 1.9% വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു. 

2021–22ൽ 7.4% വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. ജി–20 രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ച ഇന്ത്യയുടേതാണ്. ലോക്ഡൗൺ കാലയളവിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം 30% കുറഞ്ഞു. രാജ്യത്തെ എടിഎമ്മുകളില്‍ 91 ശതമാനവും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട് അനുവദിക്കുമെന്നും പണ ലഭ്യത ഉറപ്പാക്കുമെന്നും ഗവർണർ വ്യക്തമാക്കി.

content highlights: RBI Governor Shaktikanta Das to address media