കൊവിഡ് ബാധിച്ചവരുടെ എണ്ണം തിരുത്തി ചെെന; പുതിയ കണക്കിൽ മരിച്ചവരുടെ എണ്ണത്തിൽ 50% വർധനവ്

Wuhan raises a number of COVID-19 deaths by 1,290

വുഹാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ തിരുത്തലുകളുമായി ചെെന. 1290 പേരുടെ മരണം കൂടി ചെെന കൂട്ടിചേർത്തു. ഇതോടെ വുഹാനില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഇവിടെ ഉണ്ടായത്. വുഹാനിൽ നേരത്തെ മരിച്ചവരുടെ എണ്ണം 2579 ആയിരുന്നു. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്.

കൊവിഡ് സ്ഥിരീകരിച്ചതിൽ 325 പേരെ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,333 ആയി. ചൈനയില്‍ രോഗം നിയന്ത്രണാതീതമായിരുന്ന ആദ്യ ഘട്ടത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ നിന്ന്  കൃത്യമായ കണക്കുകള്‍ ലഭ്യമായിരുന്നില്ലെന്നും ചിലര്‍ ആശുപത്രികളില്‍ കാണിക്കാതെ വീടുകളില്‍ തന്നെ മരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഈ കണക്കുകളൊന്നും ആ സമയത്ത് ഔദ്യോഗികമായി ചേര്‍ക്കാന്‍ സാധിക്കാത്തതെന്നുമാണ് ചെെനയുടെ വിശദീകരണം. എന്നാല്‍ കൊവിഡ് മരണനിരക്കില്‍ ചൈന കള്ളം പറയുകയാണെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

content highlights: Wuhan raises a number of COVID-19 deaths by 1,290