മുംബെെയിൽ 25 ഇന്ത്യൻ നാവികർക്ക് കൊവിഡ് സ്ഥിരീകരിച്ചു

21 Navy Sailors In Mumbai Test COVID-19 +ve, No Infections On Warships, Submarines

മുംബൈയില്‍ ഇന്ത്യന്‍ നാവിക സേനയിലെ നാവികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 25 നാവികർക്ക് കൊവിഡ് ബാധ ഉണ്ടായതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിൽ ക്വാറൻ്റീൻ ചെയ്തിരിക്കുകയാണ്. നാവികസേനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് പോസിറ്റീവ് കേസുകളാണിത്.

മുംബൈയിലെ നാവികസേന ആശുപത്രിയായ ഐഎൻഎച്ച്എസ് അശ്വിനിയിലാണു രോഗികളെ ചികിത്സിക്കുന്നത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ  കണ്ടെത്താനുള്ള ശ്രമം തുടങ്ങി. വെസ്റ്റേൺ നേവൽ കമാൻഡിലെ ഐഎൻഎസ് ആംഗ്രെയുടെ ഭാഗമായ ഇടത്താണു നാവികർ താമസിച്ചിരുന്നത്. ഇവര്‍ യാത്രാ ചെയ്ത ഇടങ്ങൾ ഏതൊക്കെയെന്നും പരിശോധിക്കുന്നുണ്ട്. രാജ്യത്ത് തന്നെ കോവിഡ് രോഗം ഏറ്റവും ബാധിച്ച നഗരം മുംബൈയാണ്.

content highlights: 21 Navy Sailors In Mumbai Test COVID-19 +ve, No Infections On Warships, Submarines