കൊവിഡ് 19 ഒരേസമയം വെല്ലുവിളിയും അവസരവുമാണ്; രാഹുൽ ഗാന്ധി

Coronavirus pandemic a challenge, but also an opportunity: Rahul Gandhi

കൊവിഡ് 19 എന്ന മഹാമാരി ഓരേസമയം ഇന്ത്യക്ക് വെല്ലുവിളിയും അവസരവുമാണെന്ന് രാഹുൽ ഗാന്ധി. വെല്ലുവിളിയായ കൊവിഡ് മഹാമാരിയെ ചെറുക്കാൻ നമ്മുടെ രാജ്യത്തിലെ ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരേയും ഡാറ്റാവിദഗ്ധരേയും കൂട്ടിച്ചേര്‍ക്കാനുള്ള അവസരമാണ് ഇതെന്നും ആദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

കൊവിഡിനെ നേരിടുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇതിന് മുമ്പ് പല നിർദ്ദേശങ്ങളും വിമർശനങ്ങളും രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചിട്ടുണ്ട്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റെക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത രാഹുല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ജനങ്ങളുടെ പ്രതിസന്ധിയെ നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും പറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ മൂലമുണ്ടാവുന്ന സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചും രാഹുല്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

content highlights: Coronavirus pandemic a challenge, but also an opportunity: Rahul Gandhi

LEAVE A REPLY

Please enter your comment!
Please enter your name here