മലപ്പുറത്ത് കൊവിഡ് ഫലം നെഗറ്റീവായിരുന്ന ആൾ മരിച്ചു. കീഴാറ്റൂർ സ്വദേശി വീരാൻകുട്ടിയാണ് (85) മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. മൂന്നു ദിവസം മുമ്പ് വന്ന പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇയാളുടെ ഒരു പരിശോധനാഫലം കൂടി വരാനിരിക്കെയാണ് മരണം.
കഴിഞ്ഞ 40 വര്‍ഷമായി ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായതായും തുടർന്ന് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
content highlights: covid affected man dies in Malappuram