ഡൽഹിയിൽ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങളില്ലായിരുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതു കൊണ്ടുതന്നെ രോഗം സ്ഥിരീകരിച്ചവരും രോഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ എല്ലാ ജില്ലകളും ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഏപ്രില്‍ 27ന് വിദഗ്ദ്ധരുടെ റിവ്യൂ മീറ്റിംഗ് കഴിയുന്നത് വരെ യാതൊരു ഇളവുകളും ഡല്‍ഹിയില്‍ പ്രഖ്യാപിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടാൻ സാധ്യത കൂടുതലാണ്. മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ഇവിടെ 75 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഡല്‍ഹിയില്‍ 1,900 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. അതില്‍ 26 പേര്‍ ഐ.സി.യുവിലും ആറുപേര്‍ വെൻ്റിലേറ്ററിലുമാണ്. 43 പേർ ഇതുവരെ കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചിട്ടുണ്ട്.
content highlights: 186 Covid-19 cases reported on Saturday were asymptomatic says Delhi CM Kejriwal