54 ജില്ലകളിൽ  14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

54 districts didn't report any cases in the last 14 days: Health Ministry

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 2,231 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. 

ഇന്ന് പുതുതായി 1334 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 27 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയി. 28 ദിവസങ്ങൾക്കിടെ മാഹിയിലും കർണാടകയിലെ കൊടകിലും പുതിയ കൊവിഡ് കേസുകൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. ഗുരുതരാവസ്ഥയിലായതൊ അതീവ ഗുരുതരാവസ്ഥയിലായതൊ ആയ രോഗികളെ പരിചരിക്കാന്‍ രാജ്യത്ത് 755 കോവിഡ് ആശുപത്രികളും 1,389  ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: 54 districts didn’t report any cases in the last 14 days: Health Ministry