120 ലക്ഷം ജനങ്ങള്‍ക്കു നാലു വെന്റിലേറ്റര്‍; കോവിഡ് കാലത്തെ ദരിദ്ര ആഫ്രിക്ക

ജനീവ: 1.2 കോടി ജനങ്ങള്‍ക്ക് വെറും നാലു വെന്റിലേറ്റര്‍. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂര്‍വസ്ഥിതി. ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി (ഐആര്‍സി) യുടെ കണക്കനുസരിച്ച് വെറും നാലു വെന്റിലേറ്ററുകളും 24 ഐസിയു ബെഡുകളുമാണ് രാജ്യത്തുള്ളത്. അതായത് 30 ലക്ഷം ജനങ്ങള്‍ക്ക് ഒരു വെന്റിലേറ്റര്‍ എന്ന കണക്കില്‍.

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ബുര്‍ക്കിനോ ഫാസോയിഠല്‍ 11 വെന്റിലേറ്റര്‍, സിയറ ലിയോണില്‍ 13 വെന്റിലേറ്റര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്‌ളിക്കില്‍ മൂന്നു വെന്റിലേറ്റര്‍ എന്നിങ്ങനെയാണ് ആരോഗ്യമേഖലയിലെ കണക്കുകള്‍. വെനസ്വേലയിലെ 32 ദശലക്ഷം ജനങ്ങള്‍ക്ക് വെറും 84 ഐസിയു ബെഡുകളാണുള്ളത്. ഇവിടുത്തെ 90 ശതമാനം ആശുപത്രികളും മരുന്നുകളുടെയും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നതായി ഐആര്‍സി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Africa face heavy poverty during Covid