കൊവിഡ്; യുഎഇയിൽ 4 മരണം, 479 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

Four more deaths reported in UAE, 479 new cases

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുപേരും ഒരു ഗള്‍ഫ് പൗരനുമാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. 479 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 6,781 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 98 പേര്‍ക്ക് ഇന്ന് കൊവിഡ് ഭേദമായി. 1286 പേർക്കാണ്  ഇതുവരെ രോഗം ഭേദമായത്.

ഇന്നലെയും യുഎഇയില്‍ 477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 12 മുതല്‍ തുടര്‍ച്ചയായി ദിവസവും 400 ഓളം പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്യുകയാണ്. അതേസമയം കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്താന്‍ യുഎഇ സർക്കാർ തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിൻ്റെയോ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 5400 ഡോളര്‍ വരെ പിഴ ഈടാക്കും.

content highlights: Coronavirus, Four more deaths reported in UAE, 479 new cases

LEAVE A REPLY

Please enter your comment!
Please enter your name here