ലോകത്ത് കൊവിഡ് മരണം 1,60,000 കടന്നു; 5,96,537 പേര്‍ രോഗമുക്തര്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിച്ച് ലോകത്താകെ മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,755 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,937 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,96537 പേര്‍ ലോകത്താകമാനം രോഗമുക്തരായി.

അമേരിക്ക തന്നെയാണ് മരണ സംഖ്യയിലും രോഗവ്യാപനത്തോതിലുമെല്ലാം മുന്നില്‍. 7,38,830 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 39,014 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,179 പേരാണ് അമേരിക്കയില്‍ മരിച്ചത്. സ്‌പെയിനില്‍ 1,94,416 പേര്‍ക്കും ഇറ്റലിയില്‍ 1,75,925 പേര്‍ക്കും ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ യഥാക്രമം 1,51,793 പേര്‍ക്കും 1,43,724പേര്‍ക്കുമാണ് ആഗോളതലത്തില്‍ വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.

ബ്രിട്ടനില്‍ 1,14,217 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ 20,639 പേരും ഇറ്റലിയില്‍ 23,227 പേരും ഫ്രാന്‍സില്‍ 19,323 പേരും ജര്‍മനിയില്‍ 4,538 പേരും ബ്രിട്ടനില്‍ 15,464 പേരുമാണ് കോവിഡ് ബാധയേത്തുടര്‍ന്ന് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.

Content Highlight: Covid death over world exceeds 1,60,000