അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കി ഉദ്ധവ് താക്കറെ 

I give you my word, will take you home: Uddhav Thackeray to migrants

ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘ഞാൻ നിങ്ങൾക്ക് വാക്ക് നൽകുന്നു. മഹാരാഷ്ട്ര സർക്കാർ നിങ്ങളെ നിങ്ങളുടെ വീടുകളിൽ എത്തിക്കും. നിങ്ങള്‍ ഭയത്തോടെയല്ല, സന്തോഷത്തോടെ വീടുകളിലേയ്ക്ക് മടങ്ങണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’. അദ്ദേഹം പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കൊണ്ടുപോകാന്‍ റെയില്‍വേ സര്‍വീസുകള്‍ ആരംഭിക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടിയിരുന്നു. ലോക്ക് ഡൗണിനെതിരായ പ്രതിഷേധം കൊറോണ വൈറസ് രോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തിയെന്നും അത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും കേന്ദ്രം തക്കറെയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍  അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഉറപ്പ് നല്‍കുന്നത്. 

content highlights: I give you my word, will take you home: Uddhav Thackeray to migrants