ലോക്ക്ഡൗണ്‍ ഇളവ്: ആത്മവിശ്വാസം അഹങ്കാരത്തിന് വഴി വഴിമാറരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളില്‍ കാണുന്ന വന്‍ തിരക്ക്. രോഗബാധ സാമൂഹിക വ്യാപനത്തിലേയ്ക്ക് മാറാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂവെന്നും മുരളീധരന്‍ വ്യക്തമാക്കി.

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം…

Gepostet von V Muraleedharan am Sonntag, 19. April 2020

ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ഇളവുകള്‍ തിരുത്തുന്നതായി കേരളം അറിയിച്ചത്. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലായിരുന്നു തീരുമാനം. ഇളവുകള്‍ നല്‍കിയ ഇന്ന് ജനങ്ങള്‍ കൂട്ടമായി നിരത്തുകളില്‍ ഇറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതാണ് ഉത്തരവ് തിരുത്താന്‍ കാരണം.

Content Highlight: Central Minister V Muraleedaran reacts to kock down concessions