ഇന്ന് മുതൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ സാധാരണനിലയിലേക്ക്

kerala ease lockdown from today

കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾക്ക് ഇന്ന് മുതൽ ഇളവുകൾ. കോട്ടയം, ഇടുക്കി ജില്ലകൾക്കും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകൾക്കുമാണ് ഇളവുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. പൂജ്യം, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുറത്തിറങ്ങാം. 

കച്ചവട സ്ഥാപനങ്ങൾ, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം, വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 പേർവരെ മാത്രമെ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാൻ്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹികമേഖല, ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികൾ തുടങ്ങിയ അടിസ്ഥാന മേഖലകൾക്ക് പ്രവർത്തിക്കാം. ഹോട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന നടത്തം അനുവദിക്കും. എന്നാൽ ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഒരു ജില്ലയിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കില്ല.

content highlights: Kerala ease lockdown from today