ലോകത്ത് കൊവിഡ് മരണം 1.65 ലക്ഷം കടന്നു; 24 ലക്ഷം പേർ കൊവിഡ് ബാധിതർ

Worldwide Covid-19 death toll crosses 1.65 lakh

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ലക്ഷം കടന്നു. 2,407,339 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 165,069 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 625,127 പേർക്ക് രോഗം ഭേദമായി. അമേരിക്കയിൽ മരണം നാൽപതിനായിരം കടന്നു. രോഗികളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. ഫ്രാൻസിൽ 19774 പേർ മരിച്ചു. 16000ത്തിലേറെ പേർ മരിച്ച ബ്രിട്ടനിലെ കെയർഹോമുകളിൽ ഏഴായിരത്തിലധികം പേർ മരിച്ചുണ്ടാകാം എന്ന റിപ്പോർട്ട് പുറത്തുവന്നു.

ഇറ്റലിയിൽ 23,660 പേരും സ്പെയിനിലും 20,453 പേരും കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ കൊവിഡ് ബാധ ഒരു ലക്ഷം കടന്നു. ബ്രസീലിൽ 38,654 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രസീലിന് ശേഷം കൊവിഡ് കൂടുതൽ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേർക്കാണ് പെറുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 500 ലധികം പേർ മരിച്ചു. പോളണ്ടിൽ ഇളവുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം കൂടി. 24 മണിക്കൂറിനിടെ 545 പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയും യൂറോപ്പും കഴിഞ്ഞാൽ ടർക്കിയിലാണ് ലോകത്ത് കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്. 86306 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.  

content highlights: Worldwide Covid-19 death toll crosses 1.65 lakh

LEAVE A REPLY

Please enter your comment!
Please enter your name here