ലോക്‌സഭ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

Parliament worker tests positive for novel coronavirus, family put in isolation

ലോക്‌സഭ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഹൌസ് കീപ്പിംഗ്‌ വിഭാഗത്തിലെ ജീവനക്കാരനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. കൊവിഡ് സമാനമായ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഇദ്ദേഹത്തെ ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ

ഇയാളുടെ കുടുംബത്തേയും ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരേയും ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പതിനൊന്നുപേരെ പരിശോധനകള്‍ക്ക് വിധേയരാക്കി. ഇവരുടെ പരിശോധനാ ഫലം വരാനാണ് കാത്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

മാര്‍ച്ച് 23നാണ് ലോക്‌സഭ പിരിഞ്ഞത്. ബഡ്ജറ്റ് സമ്മേളനത്തിന് 12 ദിവസം മുന്‍പായിട്ടായിരുന്നു ഇത്. ഡൽഹിയില്‍ ഇതിനോടകം 2081 പേരാണ് കൊവിഡ് ബാധിച്ചിട്ടുളളത്. തിങ്കളാഴ്ച മാത്രം 78 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 47 പേരാണ് ഡൽഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 

content highlights: Parliament worker tests positive for novel coronavirus, family put in isolation