സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി; പുതിയ ഒന്‍പത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് പട്ടിക പുതുക്കിയത്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിര്‍ണ്ണയം നടക്കുന്നത്.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കണ്ണൂര്‍ : പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി
പാലക്കാട് : കുഴല്‍മന്ദം, വിലവൂര്‍ ‘ പുതുശ്ശേരി, പുതു പെരിയാരം
കൊല്ലം: കുളത്തൂപ്പുഴ

ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകള്‍

കണ്ണൂര്‍: ചൊക്ലി, കതിരൂര്‍
കാസര്‍കോട്: ബദിയടുക്ക
കോഴിക്കോട്: നാദാപുരം
തിരുവനന്തപുരം: മലയന്‍ കീഴ്

അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടു ഹൗസ് സര്‍ജന്മാര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത ഹൗസ് സര്‍ജന്മാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലാണ്. പത്തംഗ സംഘമാണ് ഡല്‍ഹിയില്‍ വിനോദയാത്രക്ക് പോയത്.

Content Highlight: Kerala added 9 more hot spots as Covid get pandemic